ദേശീയം

വോട്ടിംഗ് മിഷനില്‍ ക്രിത്രിമം നടത്താന്‍ ബിജെപി എന്‍ജിനിയര്‍മാരെ വിലക്കെടുത്തു: ഹാര്‍ദിക് പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഹാര്‍ദിക് പട്ടേല്‍. ഇവിഎം മെഷിനുകളില്‍ ക്രിത്രിമം കാണിക്കാന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരെ ബിജെപി വിലയ്‌ക്കെടുത്തെന്നാണ് പട്ടേലിന്റെ ആരോപണം.

4000 ഇവിഎം മെഷീനുകളിലാണ് ക്രിത്രിമം കാട്ടിയിട്ടുള്ളത്. ഇതിനായി അഹമ്മദാബാദിലെ 140 സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരെയാണ് ബിജെപി വാടകയ്്ക്ക് എടുത്തത്. വൈസ് നഗര്‍, രത്‌നാപുര്‍, വാവ് എന്നിവിടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും പട്ടേല്‍ പറഞ്ഞു. എടിഎം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ വോട്ടിംഗ് മെഷീന്‍ ചോര്‍ത്തുക എന്നത് നടക്കാത്ത കാര്യമല്ലെന്നും പ്‌ട്ടേല്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി