ദേശീയം

ഇത്തവണ ശത്രു മിത്രമായി; മോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

സമകാലിക മലയാളം ഡെസ്ക്

 
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെയും മോദി സര്‍ക്കാരിനെതിരെയും വാക് പോര് നടത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ ഇത്തവണ നിലപാട് മാറ്റി. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ശ്ത്രുഘ്‌നന്‍  സിന്‍ഹ അഭിനന്ദിച്ചു.

'വിശ്രമമില്ലാത്ത, ആത്മാര്‍ത്ഥത മുറ്റിയ, ഊര്‍ജ്ജസ്വലമായ പിഴവില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നരേന്ദ്രമോദിക്ക് അഭിനന്ദനം. മഹാ തന്ത്രങ്ങളുടെ ശില്‍പ്പി ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും അരുണ്‍ ജെയ്റ്റ്‌ലിക്കും ഹിമാചലിലേയും ഗുജറാത്തിലേയും സമ്പൂര്‍ണ്ണ വിജയത്തിന് അഭിനന്ദനങ്ങള്‍. ബിജെപി വിജയിക്കട്ടെ.' എന്നായിരുന്നു ശ്ത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്. 

ബിജെപിയിലെ വണ്‍ മാന്‍ ഷോയും ടു മാന്‍ ആര്‍മി ഭരണവും അവസാനിപ്പിച്ചാല്‍ മാത്രമേ പാര്‍ട്ടി ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് വളരൂവെന്നായിരുന്നു ശ്ത്രുഘ്‌നന്‍ സിന്‍ഹയുടെ അഭിപ്രായം. നിലവിലെ പാര്‍ട്ടിയുടെ ചെയ്തികളില്‍ യുവാക്കളും കര്‍ഷകരും വ്യാപാരികളുമെല്ലാം അതൃപ്തരാണ്. ഗുജറാത്ത് ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് വലിയ തിരച്ചടിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍