ദേശീയം

വികസനത്തിനും സദ്ഭരണത്തിനുമുള്ള അംഗീകാരം : നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലേത് അഭിമാനകരമായ ജയമാണ്. വികസനത്തിനും സദ്ഭരണത്തിനുമുള്ള അംഗീകാരം കൂടിയാണ് ബിജെപിയുടെ ജയം. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വികസന പ്രയാണം തുടരും. രണ്ട് സംസ്ഥാനങ്ങളിലെയും ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയം. ബിജെപിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും മോദി അറിയിച്ചു. ട്വിറ്റര്‍ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

നരേന്ദ്രമോദിയുടെ വികസന നയത്തിന്റെ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. വര്‍ഗീയ വാദത്തെയും ജാതീയ വാദത്തെയും ബിജെപി അപ്രസക്തമാക്കി. ബിജെപിയെ വിജയത്തിലെത്തിച്ച ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അമിത് ഷാ പറഞ്ഞു. 

ഗുജരാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലെത്തുന്നത്. അതേസമയം ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ തൂത്തെറിഞ്ഞാണ് ബിജെപി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ