ദേശീയം

ഇന്ധനവില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറെന്ന് ജെയ്റ്റ്‌ലി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധനവില ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ച് ഇക്കാര്യത്തില്‍ സമവായത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ ചോദ്യാത്തരവേളയിലായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി.  കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായി പി ചിദംബരം ഇന്ധനവില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. 19 സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും ചിദംബരം ചോദിച്ചിരുന്നു. 

ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്താല്‍ നടപ്പാക്കും. സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് നികുതിനിരക്കുകള്‍. ഇത് ഏകീകരിക്കണമെന്നാവശ്യം പെട്രോളിയം മന്ത്രാലയം തന്നെ മുന്നോട്ട് വെച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. ചരക്ക് സേവന നികുതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതിന് പിന്നാലെ ഇന്ധനവിലയും ഇതിന്റെ പരിധിയിലാക്കണമെന്നാവശ്യം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍