ദേശീയം

ഗുജറാത്ത് തെരഞ്ഞെടുപ്പിലും ട്വിറ്ററില്‍ നിറഞ്ഞ് മോദി 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവുമധികം ആളുകള്‍ ട്വിറ്ററില്‍ പിന്തുടര്‍ന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 19 ലക്ഷം പേരാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചത്.

ജിഎസ്ടി, നോട്ടുനിരോധനം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികപരിഷ്‌ക്കരണ നടപടികള്‍ ജനവിരുദ്ധമാണെന്ന് മുഖ്യമായി വാദിച്ചായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. എന്നിട്ടുപോലും ഹിന്ദുത്വം, വികസനം എന്നി വിഷയങ്ങളോടാണ് ആളുകള്‍ കൂടുതല്‍ താല്പര്യം കാണിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ തന്നെ വികസനത്തിനാണ് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചത്. മതവും, ഹിന്ദുത്വവുമായിരുന്നു രണ്ടാമത്തെ ചൂടേറിയ വിഷയം. ഡിസംബര്‍ ഒന്നുമുതല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഡിസംബര്‍ 18 വരെയുളള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നോട്ടുനിരോധനം പട്ടികയില്‍ അഞ്ചാംസ്ഥാനം മാത്രമാണ് നേടിയത്

മോദിക്കും രാഹുലിനും ശേഷം ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടര്‍ന്ന ആളുകളുടെ പട്ടികയില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ മൂന്നാം സ്ഥാനത്തെത്തി. പട്ടിദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലാണ് നാലാം സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍