ദേശീയം

ടുജി സ്‌പെക്ട്രത്തില്‍ എവിടെയാണ് അഴിമതി?; ബിജെപിയോട് ചോദിച്ച് ശിവസേന 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാഷ്ട്രീയമായി കോണ്‍ഗ്രസിനെ കുറ്റവിമുക്തമാക്കിയ ടുജി സ്‌പെക്ട്രം വിധിയ്ക്ക് പിന്നാലെ ബിജെപിയെ വീണ്ടും വിമര്‍ശിച്ച് ശിവസേന രംഗത്ത്. ടു ജി സ്‌പെക്ട്രം അനുവദിച്ചതില്‍ അഴിമതി നടന്നതായുളള ആരോപണം എന്തിന് ദേശീയ വിഷയമായി ബിജെപി ഉയര്‍ത്തി കൊണ്ടുവന്നു എന്ന് വിശദീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.  യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പട്യാല കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയുടെ പ്രതികരണം. 

കോടതി വിധിയുടെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ ഒറ്റ നോട്ടത്തില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന ഉത്തരത്തില്‍ എത്തും. ഇത് തന്നെ അത്ഭുതപ്പെടുത്തിയതായി ശിവസേന എം പി സഞ്ജയ് റൗത്ത് അറിയിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് അഴിമതി ആരോപണം ഉയര്‍ത്തികൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ബിജെപി ബാധ്യസ്ഥമാണെന്നും പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കാതെ സഞ്ജയ് റൗത്ത് പറഞ്ഞു. ടുജി സ്‌പെക്ട്രം വിധിയില്‍ സന്തോഷമുണ്ടെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലേ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ