ദേശീയം

ഈ രാഹുല്‍ എന്തൊരു സുന്ദരനാണ്! നൂറ്റി ഏഴാം പിറന്നാള്‍ ദിനത്തില്‍ ഈ മുത്തശ്ശിയുടെ ആഗ്രഹം നോക്കുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ രാഹുല്‍ എന്തൊരു സുന്ദരനാണ്! നൂറ്റി ഏഴാം പിറന്നാള്‍ ദിനത്തില്‍ ഇങ്ങനെയൊരു കമന്റ് പാസാക്കിയ മുത്തശ്ശിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. മുത്തശ്ശിക്ക് പിറന്നാള്‍ ആശംസയ്‌ക്കൊപ്പം ഒരു ആലിംഗനം കൂടി നല്‍കിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചത്. 

ദീപാലി സിക്കന്ദ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തന്റെ മുത്തശ്ശിയുടെ 107ാം പിറന്നാള്‍ ദിനമാണ് ഇന്നെന്നും രാഹുല്‍ ഗാന്ധിയെ നേരിട്ടു കാണുകയാണ് മുത്തശ്ശിയുയുടെ ആഗ്രഹമെന്നും ട്വീറ്റ് ചെയ്തത്. എന്തുകൊണ്ടാണ് രാഹുലിനെ കാണാന്‍ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അയാള്‍ സുന്ദരനാണ് എന്നായിരുന്നത്രെ മുത്തശ്ശിയുടെ മറുപടി. 

രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ആയ ഓഫീസ് ഓഫ് ആര്‍ ജിയെ ടാഗ് ചെയ്തായിരുന്നു ദീപാലിയുടെ ട്വീറ്റ്. മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രവും ദീപാലി ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു. 

ദീപാലിയുടെ ട്വീറ്റ് കണ്ടതോടെ ഓഫീസ് ഓഫ് ആര്‍ ജിയില്‍നിന്ന് മറുപടിയെത്തി. അതിങ്ങനെ: പ്രിയപ്പെട്ട ദീപാലി, ദയവായി നിങ്ങളുടെ സുന്ദരിയായ മുത്തശ്ശിക്ക് ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകളും മെറി ക്രിസ്മസും നേരുക. ഒപ്പം എന്റെ പക്കല്‍നിന്ന് വലിയൊരു ആശ്ലേഷവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു