ദേശീയം

ബിജെപി ഭരണത്തില്‍ ഭരണഘടന അപകടത്തില്‍; വീണ്ടും കടന്നാക്രമിച്ച് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഭരണഘടന തിരുത്തണമെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ ഭരണത്തില്‍ ഭരണഘടന അപകടത്തിലാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 133 -ാമത് സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ തോറ്റെന്നു വരാം. എങ്കിലും നുണ പ്രചരിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ ശൈലിയല്ല. അതേസമയം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി നുണകളെ ആയുധമാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 

പാര്‍ലമെന്റിലെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് ധാരണയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ട്വിറ്ററിലുടെയായിരുന്നു മോദിക്കെതിരെയുളള രാഹുലിന്റെ കടന്നാക്രമണം. 
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ അപമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും ഉദേശിച്ചിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി രാജ്യത്തെ ഓര്‍മ്മിപ്പിച്ചതിന് നന്ദി പറഞ്ഞായിരുന്നു രാഹുലിന്റെ പ്രതികരണം.ബിജെപി നുണ പറയുന്നു എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലുടെയുളള മറുപടി. ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ഉയര്‍ത്തിയ ആരോപണങ്ങളുടെ വീഡിയോയും ഉള്‍പ്പെടുത്തിയായിരുന്നു ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍