ദേശീയം

മണിക് സര്‍ക്കാരിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തും; ഭീഷണിയുമായി ബിജെപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

കഥാല: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന ഭീഷണിയുമായി അസം ബിജെപി മന്ത്രി ഹിമന്ത ബിസ്‌വ ശര്‍മ. സംസ്ഥാനത്തെ അസംബ്ലി ഇലക്ഷനു ശേഷം ബംഗ്ലാദേശിലേക്കയക്കുമെന്നാണ് ഹിമന്തയുടെ ഭീഷണി. കഥാലയിലെ റാലിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അബിസംബോധന ചെയതു സംസാരിക്കുകയായിരുന്നു ഹിമന്ത. 

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ മണിക് സര്‍ക്കാര്‍ പരാജയപ്പെട്ടു. എതിര്‍ രാഷ്ട്രീയം പറയുന്നവരെ ക്രിമിനലുകളെ ഉപയോഗിച്ച കൊല്ലുകയാണെന്നും ഹിമന്ത് ആരോപിച്ചു. നിങ്ങള്‍ ഞങ്ങളുടെ ഒരാളെ കൊന്നാല്‍ പകരം പത്താളുകള്‍ ഞങ്ങളുടെ കൂടെ വരും. കസേരയില്‍ നിന്നും നിങ്ങളെ താഴെയിറക്കും. ഭാരത മാതാവിനെ തൊട്ട് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുകയാണ്. ഹിമന്ത പറഞ്ഞു. 

25 വര്‍ഷത്തോളമായി ഇടതുമുന്നണി ഭരിക്കുന്ന ത്രിപുരയില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും 2018 ആദ്യത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ശക്തി കാണിക്കുമെന്നും ബിസ്‌വ കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണിയെ എതിര്‍ക്കുന്ന പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കുന്ന കാര്യത്തില്‍ രണ്ടോ മൂന്നോ മീറ്റിങ്ങോടെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി