ദേശീയം

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം: നാല് സൈനികര്‍ കൊല്ലപ്പെട്ടു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ നാലു ജവാന്മാര്‍ മരിച്ചു. മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു. ആക്രമണം നടത്തിയ മൂന്നു ഭീകരരെയും സൈന്യം വധിച്ചു. രണ്ടു ഭീകരര്‍ സൈന്യത്തിന്റെ പിടിയിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്. കശ്മീര്‍ താഴ്‌വരയിലെ ലെത്‌പോറയില്‍ സിആര്‍പിഎഫിന്റെ 185-ാം ബറ്റാലിയന്‍ ക്യാംപിനുനേരെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലാണ് ഭീകരരെത്തിയത്. 

ഭീകരര്‍ അണ്ടര്‍ - ബാരല്‍ ഗ്രനേഡ് ലോഞ്ചേറുകളും ഓട്ടോമാറ്റിക് തോക്കുകളും ധരിച്ചാണ് ആക്രമണത്തിനെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാംപിനകത്തെ ഒരു കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. കശ്മീര്‍ താഴ്‌വരയിലെ ഭീകരവിരുദ്ധ പോരാട്ടത്തിന് സേനയ്ക്കു പരിശീലനം നല്‍കുന്ന കേന്ദ്രവും കൂടിയാണ് ഈ ക്യാംപ്. ജമ്മു കശ്മീരിന്റെ പൊലീസ് സേനയും ഈ ക്യാംപില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുല്‍വാമയിലെ സിആര്‍പിഎഫിന്റെ ജില്ലാ പൊലീസ് കേന്ദ്രത്തിലേക്കു ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം