ദേശീയം

ഐ.എസ്.ആര്‍.ഒ. ചാരക്കേസ്:വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി 

സമകാലിക മലയാളം ഡെസ്ക്

ദില്ലി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ കേസ് വിശദമായ വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി.
ഇന്ന് ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദമുണ്ടായപ്പോള്‍ നിലപാട് വ്യക്തമാക്കുന്നതിന് സിബിമാത്യൂസിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. എന്തുകൊണ്ടാണ് മറുപടി നല്‍കാന്‍ വൈകുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു. കേസില്‍ കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാന്‍ വൈകുന്നതിനാലാണ് സിബിമാത്യൂസിനുവേണ്ടി അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചത്. ഇന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായതുമില്ല. ഇതിനെത്തുടര്‍ന്ന് വിശദമായ വാദത്തിനായി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന നമ്പി നാരായണന്റെ ഹര്‍ജി പരിഗണിച്ചാണ് വ്യാഴാഴ്ചയിലേക്ക് വാദം കേള്‍ക്കാനായി മാറ്റിയത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതായിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന സര്‍ക്കാര്‍ തീരുമാനം ശരിവെച്ചു. ഇതിനെത്തുടര്‍ന്ന് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന