ദേശീയം

മാംസ കയറ്റുമതി നിരോധിക്കുമോ? മോദിക്ക് അഖിലേഷിന്റെ വെല്ലുവിളി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വെല്ലുവിളി. മാംസ കയറ്റുമതി പൂര്‍ണ്ണമായും നിരോധിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ എന്നാണ് അഖിലേഷ് ചോദിച്ചത്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 
പ്രധാനമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനും ഡല്‍ഹിയില്‍ പോയി മാംസ കയറ്റുമതി നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കൂടാതെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് എന്തെങ്കിലും സംവിധാനമോ സബ്‌സിഡിയോ ഉണ്ടെങ്കില്‍ അതും നിര്‍ത്തലാക്കണമെന്നും അഖിലേഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്