ദേശീയം

വിമര്‍ശിക്കുന്നവര്‍ വില്ലന്‍മാരല്ല: സുധാകര്‍ റെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രംഗത്ത്.വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണരുതെന്നും സുധാകര്‍ റെഡ്ഡി. ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും സിപിഐയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും ഇടതുശാക്തീകരണമാണ്‌സിപിഐയുടെ ലക്ഷ്യമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. അതേ സമയം രഹസ്യക്കത്തുകള്‍ സിപിഐയുടെ നയമല്ലെന്നും വിമര്‍ശനം തുടരുമെന്നും സുധാകര്‍ റെഡ്ഡി ഡല്‍ഹിയില്‍ പറഞ്ഞു.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ട സര്‍ക്കാര്‍ അറിവോടെയാണെങ്കില്‍ സര്‍ക്കാര്‍ തെറ്റ് സമ്മതിക്കണം. മാവോയിസ്റ്റ് വേട്ട ജനാധിപത്യസമൂഹത്തിന് അപമാനമാണ്. നടപടിയില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഇടതുമുന്നണി യോഗത്തില്‍ സിപിഐക്കെതിരെ മറ്റുകക്ഷികള്‍ രംഗത്തെത്തിയിരുന്നു. മന്ത്രിസഭയില്‍ ഞങ്ങള്‍ മാത്രമാണ് ശരിയെന്ന നിലപാടാണ് സിപിഐ കൈക്കൊള്ളുന്നതെന്നായിരുന്നു മറ്റുകക്ഷികളുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ