ദേശീയം

യുപി നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. അലബഹാദ് ജില്ലയുള്‍പ്പെടെ 12 ജില്ലകളിലെ 53സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ നിന്നും ഭിന്നമായി വിവാദങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യചര്‍ച്ച. 
2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി 24 സീറ്റുകളില്‍ വിജയിച്ചിരുന്നു.ബിഎസ്പി 15 സീറ്റുകളിലും, കോണ്‍ഗ്രസ് ആറ് സീറ്റുകളിലും ബിജെപി അഞ്ച് സീറ്റുകളിലും വിജയിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി വിജയിച്ച റായ്ബറേലിയിലെ മണ്ഡലങ്ങളും നാലാംഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടുന്നു റായ്ബറേലി മണ്ഡലത്തില്‍ കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച അതിഥിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ മേല്‍കൈ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി

അലഹബാദ് മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുള്ളത്. 26 പേരാണ് മതസരംഗത്ത്. ഫത്തേപൂരിലെ ഖാഗയിലാണ് നാലാംഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്. ആറ് പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 61 ശതമാനത്തിലേറെയായിരുന്നു പോളിംഗ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''