ദേശീയം

അഖിലേഷിന് പ്രധാനമന്ത്രിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ബഹ്‌റായിച്ച്: ഗുജറാത്തിലെ കഴുതയെന്ന മോദിക്കെതിരെ ഒളിയമ്പെയ്ത അഖിലേഷിന് മറുപടിയുമായി പ്രധാനമന്ത്രി. വിശ്രമമില്ലാത്ത ജീവിതം നയിക്കുന്നവരാണ് കഴുത. താനും രാജ്യത്തെ സാധാരണക്കാര്‍ക്കു വേണ്ടി രാവും പകലുമെന്നില്ലാതെ ജോലിയിലേര്‍പ്പെട്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പ്രതികരണം. യുപി മുഖ്യമന്ത്രി വിദ്വേഷം പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് അഖിലേഷിന്റെ തകര്‍ച്ചയിലേക്കെത്തിക്കുമെന്നും മോദി പറഞ്ഞു. 

ഗുജറാത്ത് ടൂറിസത്തിനു വേണ്ടിയുള്ള പരസ്യത്തിലാണ് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കഴുതകള്‍ക്കായി അമിതാഭ് ബച്ചന്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ ഗുജറാത്തിലെ ഈ കഴുതയുടെ  പെരുപ്പിച്ചു കാണിച്ച കഴിവില്‍ ജാഗ്രതപാലിക്കണമെന്നാണ് മോദിയെ പരോക്ഷമായി വിമര്‍ശിച്ച് അഖിലേഷ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?