ദേശീയം

ബിജെപി നേതാവിന്റെ മര്‍ദ്ദനം,ഗര്‍ഭസ്ഥശിശു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോല്‍ക്കത്ത: ഗര്‍ഭിണിയായ സ്ത്രീക്ക് നേരെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമണം. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചു. 

ബംഗാളിലെ നാദിയാ ജില്ലയിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റിന്റേയും ബിജെപി നേതാവിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട താന്‍ത്‌ലാ പഞ്ചായത്ത് പ്രസിഡന്റിനേയും രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്ന് പേര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്. 

പഞ്ചായത്ത് തലവനും മറ്റ് അഞ്ചു പേരും ചേര്‍ന്ന് തന്റെ സഹോദര പുത്രനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഗര്‍ഭിണിയായ യുവതിയേയും ഇവര്‍ മര്‍ദ്ദിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയടുത്തിരിക്കുന്ന സമയത്ത് സ്പീക്കര്‍ മുഖേന ക്ഷേത്രത്തില്‍ നിന്നുമുള്ള കീര്‍ത്തനം വലിയ സ്വരത്തില്‍ വെച്ചത് ചോദ്യം ചെയ്തതിനാണ് യുവതിയുടെ ബന്ധുവിനെ ബിജെപി നേതാവും സംഘവും മര്‍ദ്ദിച്ചത്. 

യുവതിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം