ദേശീയം

തമിഴ്‌നാട് സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിശ്വാസ വോട്ടെടുപ്പ് ചോദ്യം ചെയ്ത് ഡിഎംകെ നല്‍കിയ ഹര്‍ജിയിലാണ് തമിഴ്‌നാട് സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കും സ്പീക്കര്‍ പി ധനപാലിനും നിയമസഭാ സെക്രട്ടറിക്കുമാണ് നോട്ടീസ് അയച്ചത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജി വെച്ചതിനു പിന്നാലെ ജയലളിതയുടെ കൂട്ടുകാരി ശശികല മുഖ്യമന്ത്രിയായി. ശശികല ജയിലിലായതിനു ശേഷം വിശ്വാസ വോട്ടെടുപ്പിലൂടെയാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്. എന്നാല്‍ ഡിഎംകെ എംഎല്‍എമാരെ ഉള്‍പ്പെടുത്താതെയാണ് വോട്ടെടുപ്പ് നടത്തിയതെന്ന് ആരോപണമുണ്ട്. തങ്ങളെ ഉള്‍പ്പെടുത്താതെ നടത്തിയ വോട്ടെടുപ്പിനെതിരെ ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു