ദേശീയം

നാളെ ബാങ്ക് പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍ നാളെ പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ ഒന്‍പതു സംഘടനകള്‍ അടങ്ങിയ യൂണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്ക് ബാങ്കിങ് സേവനങ്ങളുടെ ബാധിക്കുമെന്ന് എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയിലെ സ്ഥിരം ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ക്ക് എതിരെയാണ് പണിമുടക്ക്. 

ബിഎംഎസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഒഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നഷണല്‍ ഓര്‍ഗനൈസേഷന്‍ ഒഫ് ബാങ്ക് ഓഫിസേഴ്‌സ് എന്നിവ പണിമുടക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ മേഖലാ ബാങ്കുകളിലും പണിമുടക്ക് ഉണ്ടാവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം