ദേശീയം

മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ആക്രമിക്കുന്നെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ദില്ലി: സംഘപരിവാറുമായി ചേര്‍ന്ന് മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദില്ലി രാംജാസ് കോളജിലുണ്ടായ സംഭവം അതിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാംജാസ് കോളജിന്റെ മാത്രം പശ്ചാത്തലത്തില്‍ പറയുകയല്ല, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. 
രാജ്യത്ത് നിലനില്‍ക്കുന്ന മൗലികമായ അവകാശങ്ങളെ ചോദ്യംചെയ്യുന്ന തരത്തിലുള്ള അക്രമങ്ങളാണ് ഇപ്പോഴിവടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിനെതിരെ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്കെതിരെ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും രംഗത്തു വരേണ്ടതുണ്ടെന്നും മനീഷ് തിവാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു