ദേശീയം

യുപി: അഞ്ചാം ഘട്ടം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 11 ജില്ലകളിലെ 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 1.84 കോടി വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തിലുള്ളത്. ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ചു.

സമാജ് വാദി പാര്‍ട്ടിയുടെ മന്ത്രിമാരായ ഗായത്രിപ്രസാദ് പ്രജാപതി, വിനോദ് കുമാര്‍ സിങ്, തേജ്‌നാരായണ്‍ പാണ്ഡെ, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് രാം അചല്‍ രാജ്ബര്‍ തുടങ്ങിയവര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. 2012ലെ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളില്‍ 37ഉം സമാജ് വാദി പാര്‍ട്ടിയാണ് നേടിയത്. കോണ്‍ഗ്രസും ബിജെപിയും അഞ്ചുവീതം സീറ്റുകള്‍ നേടിയപ്പോള്‍ ബിഎസ്പി മൂന്നും പീസ് പാര്‍ട്ടി രണ്ടും സീറ്റുകള്‍ നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത