ദേശീയം

വിമാനത്തിലും അതിക്രമം; പരാതിയുമായി എയര്‍ഹോസ്റ്റസുമാര്‍

സമകാലിക മലയാളം ഡെസ്ക്

പൂനെ: ജെറ്റ് എയര്‍വേയ്‌സില്‍ രണ്ട് എയര്‍ഹോസ്‌റ്റേഴ്‌സിനെതിരെ യാത്രക്കാരന്റെ അതിക്രമം. മുംബൈയില്‍ നിന്നും നാഗ്പൂരിലേക്ക് പറന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. 

41E എന്ന സീറ്റ് നമ്പറിലിരുന്ന ആകാശ് ഗുപ്തയെന്ന യാത്രക്കാരനെതിരെ ആക്രമണം നേരിട്ട എയര്‍ഹോസ്റ്റസുമാര്‍ രേഖാമൂലം പരാതി നല്‍കി. ഫ്‌ലൈറ്റ് ക്യാപ്റ്റനായിരുന്ന ഗോപാല്‍ സിങ് മോഹന്‍ സിങ് സംഭവം സിഐഎസ്എഫിനെ അറിയിക്കുകയായിരുന്നു. 

സിഐഎസ്എഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സോന്‍ഗാവോണ്‍ പൊലീസ് ആകാശ് ഗുപ്തയെ അറസ്റ്റ് ചെയ്യുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് ആകാശ്.

ഗോവയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇയാള്‍. അമിതമായി മദ്യപിച്ചിരുന്ന ആകാശ് എയര്‍ഹോസ്റ്റുമാര്‍ ഭക്ഷണം വിളമ്പുന്ന സമയത്ത് ഇവരുടെ കയ്യില്‍ കയറി പിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്