ദേശീയം

സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമായിരുന്നെന്ന് ഉമാഭാരതിയും മുഖ്താര്‍ നഖ്‌വിയും

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: യുപി തെരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടത്തണമായിരുന്നെന്ന് കേന്ദ്രമന്ത്രിമാരായ മുഖ്താര്‍ നഖ്‌വിയും, ഉമാഭാരതിയും അഭിപ്രായപ്പെട്ടു. മുസ്ലീങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി സ്ഥാനാര്‍ത്ഥിപട്ടികയില്‍ പ്രാതിനിധ്യം നല്‍കേണ്ടതായിരുന്നെന്നും നഖവിയുടെ നിലപാട്. പട്ടികയില്‍ സ്ഥാനാര്‍ത്ഥികള്‍ ഇടം പിടിക്കാത്തതിന് പിന്നില്‍ പ്രത്യേകകാരണങ്ങള്‍ ഇല്ലെന്നും പട്ടികയില്‍ മുസ്ലീങ്ങള്‍ക്ക് ഇടം ലഭിച്ചില്ലെന്ന് കരുതി ബിജെപി മുസ്ലീം വിരുദ്ധ പാര്‍ട്ടിയല്ലെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ നഖ്‌വി പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീങ്ങള്‍ക്ക് സീറ്റ് നല്‍കാതിരുന്നത് വലിയ തെറ്റായിപ്പോയെന്നായിരുന്നു ഉമാഭാരതിയുടെ അഭിപ്രായം. പാര്‍ട്ടിക്ക് വന്ന വീഴ്ചയില്‍ മുസ്ലീം വിഭാഗത്തോട് ക്ഷമചോദിക്കുന്നതായും ഉമാഭാരതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം