ദേശീയം

കാറോടെ കത്തിച്ചു കളയും;ഒടുവില്‍ മാധ്യമ പ്രവര്‍ത്തകനും വിളിച്ചു ജയ് ശ്രീറാം

സമകാലിക മലയാളം ഡെസ്ക്

പാറ്റ്‌ന: എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി ജയ്ശ്രീ റാം വിളിപ്പിച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍. കാറില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യുകയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. ജയ്ശ്രീ റാം വിളിച്ചില്ലെങ്കില്‍ കാറോടെ കത്തിക്കുമെന്ന് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതോടെ ഇവര്‍ ജയ്ശ്രീ റാമെന്നും വിളിച്ചു.

ബീഹാറിലെ കരണ്‍ജി ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം യാത്രചെയ്യവെയാണ് സംഭവം നടന്നത്. മൂസാഫര്‍പുര്‍ ദേശീയ പാതയില്‍ ടോള്‍ഡ ബൂത്തിന് സമീപം ഗതാഗത തടസമുണ്ടായപ്പോള്‍ അത് അന്വേഷിക്കാനായി മാധ്യമപ്രവര്‍ത്തകന്‍ കാറില്‍ നിന്നും ഇറങ്ങുകയായിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ട്രക്ക് പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതാണ് ബജ്രംഗദള്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

ഇതോടെ മുന്നഭാരതിയുടെ കാര്‍ പ്രവര്‍ത്തകര്‍ വളഞ്ഞു. താടിവെച്ച പിതാവിനെയും ശിരോവസ്ത്രം ധരിച്ച ഭാര്യയെയും കണ്ടതോടെ ജയ്ശ്രീറാം വിളിക്കാന്‍ സംഘം ആക്രോശിക്കുകയായിരുന്നു. ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞതോടെ ജയ്ശ്രീറാം വിളിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം യാത്രചെയ്യാന്‍ അനുവദിക്കുകയായിരുന്നു.

സംഭവത്തെ  തുടര്‍ന്ന് മുന്നഭാരതി ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന് ട്വിറ്റര്‍ സന്ദേശം അയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം