ദേശീയം

ഭര്‍ത്താവ് കോടാലി കൊണ്ട് മര്‍ദ്ദിച്ചു; ആശുപത്രിയില്‍ എത്തിക്കാതെ അയല്‍വാസികള്‍ ക്യാമറയില്‍ പകര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ഭര്‍ത്താവ് കോടാലി കൊണ്ട് ആക്രമിച്ചതിന് ശേഷം സഹായത്തിനായി അപേക്ഷിച്ച യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അയല്‍വാസികള്‍. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇവര്‍, സഹായത്തിനായി യുവതി കരഞ്ഞ് അപേക്ഷിച്ചിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. 

താന്‍ മരിക്കാന്‍ പോവുകയാണ്, ആരെങ്കിലും എന്നെ സഹായിക്കണം എന്ന് അപേക്ഷിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മൂന്ന് മക്കളുടെ അമ്മയായ സഞ്ജവിനെ ആണ് ഭര്‍ത്താവ് കോടാലി കൊണ്ട് പരിക്കേല്‍പ്പിച്ചത്. 

ഹരിയാനയിലെ ബറോലി ഗ്രാമത്തിലായിരുന്നു സംഭവം. വെള്ളിയാഴ്ച മദ്യപിച്ചെത്തിയ ഭര്‍ത്താവ് സഞ്ജുവിന്റെ മുഖത്ത് മുളക് പൊടി എറിയുകയും, മരം വെട്ടാന്‍ ഉപയോഗിക്കുന്ന കോടാലി ഉപയോഗിച്ച് വയറിലും, കൈകളിലും വെട്ടുകയായിരുന്നു. പൊലീസുകാര്‍ എത്തിയാണ് യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'