ദേശീയം

എകെ 47 തോക്കുമായി കാണാതായ സൈനികന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയം

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ ബരാമുല്ല ക്യാംപില്‍ നിന്നും എകെ 47 തോക്കുമായി കാണാതായ അതിര്‍ത്തി സേനാ ഉദ്യോഗസ്ഥന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയം. സഹൂര്‍ അഹ്മദ് തോക്കറിനൊയാണ് കഴിഞ്ഞ ദിവസം തോക്കുമായി കാണാതായത്. 

സൈനികനെ കണ്ടെത്തുന്നതിനായി വന്‍തിരച്ചലാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പുല്‍വാല സ്വദേശിയായ സഹൂര്‍ അഹ്മദ് എകെ 47 തോക്കും മൂന്ന് മാഗസിനുകളും എടുത്തതാണ് സംശയത്തിന് കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്. അതിര്‍ത്തി സേനയിലെ 173 ബറ്റാലിയന്‍ അംഗമാണ് തോക്കര്‍.

പ്രദേശത്തു പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ലെങ്കിലും ഭീകരവാദ ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ടാകുമെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്