ദേശീയം

ജുനൈദ് കൊലപാതകം:  ബീഫിനെ ചൊല്ലിയല്ല സീറ്റിനെ ചെല്ലിയാണെന്ന് പോലീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സഹ യാത്രക്കാരുടെ മര്‍ദ്ദനത്തിനിരയായി ഹരിയാന സ്വദേശി ജുനൈദ് ഖാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പോലീസ്. 17 കാരനായ ജുനൈദ് ഖാന്‍ കൊല്ലപ്പെട്ടത് ബീഫിന്റെ പേരിലല്ല, മറിച്ചു സീറ്റു തര്‍ക്കത്തിലാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ജുനൈദിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഫരീദാബാദ് റെയില്‍വേ പോലീസ് എസ്പി കമല്‍ദീപ് പറഞ്ഞു.

കേസിലെ മുഖ്യപ്രതി ഡെല്‍ഹിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന നരേഷ് റാത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരിന്നു. പ്രതിയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അനുസരിച്ചാണ് ബീഫിന്റെ പേരിലല്ല കൊലപാതകം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, ബീഫ് കഴിക്കുന്നവന്‍, ചേലാകര്‍മം ചെയ്യപ്പെട്ടവന്‍ തുടങ്ങിയ വിളിച്ചു പറഞ്ഞാണ് ജുനൈദിനെ മര്‍ദ്ദിച്ചിരുന്നതെന്ന് ജുനൈദിന്റെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 22നാണ് ജുനൈദിനെയും സഹോദങ്ങളെയും അക്രമികള്‍ മര്‍ദ്ദിച്ചിത്. 

തന്റെ കൈയിലുള്ള കത്തികൊണ്ടു ജുനൈദിനെ കുത്തിയെന്നും  പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ കത്തി ഇതുവരെ പോലീസിനു കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി