ദേശീയം

രണ്ട് ട്രെയിനുകള്‍ മുഖാമുഖം, കൂട്ടിയിടി അല്ലെന്ന് അധികൃതര്‍; പിന്നെന്താണ്? 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശനിയാഴ്ച വൈകീട്ട് മുഖാമുഖം എത്തിയ രണ്ട് മോണോറെയില്‍ ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എതിര്‍ദിശയില്‍ വരുന്ന രണ്ട് ട്രെയിനുകള്‍ എങ്ങിനെ ഒരേ ട്രാക്കില്‍ വന്നു എന്നത് സംബന്ധിച്ച് ആര്‍ക്കും ആദ്യം വിശദീകരണം ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ കഷ്ടിച്ച് കൂട്ടിയിടി ഒഴിവായ രണ്ട് ട്രെയിനുകളും മുഖാമുഖം നില്‍ക്കുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ അധികൃതര്‍ വിശദീകരണവുമായി എത്തി. കൂട്ടിയിടിക്കാന്‍ പോവുകയായിരുന്നു ട്രെയിനുകള്‍ ആയിരുന്നില്ല അത്. 

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെമ്പൂര്‍ക്ക് പോവുകയായിരുന്ന ട്രെയിന്‍ നിന്നും പോവുകായായിരുന്നു. നിന്നുപോയ ട്രെയിനിലെ യാത്രക്കാരെ കയറ്റുന്നതിനാണ് മറ്റൊരു ട്രെയിന്‍ അയച്ചതെന്നും മുംബൈ മോണോറെയില്‍ അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ