ദേശീയം

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ രാജ്യവ്യാപക സ്റ്റേ. മൂന്നുമാസത്തേക്കാണ് സ്റ്റേ. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.ആള്‍ ഇന്ത്യ ജമായുത്തുള്‍ ഖുറേഷി ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്.വ്യാപാര മേഖലയെ തകര്‍ക്കുന്ന തരത്തിലുള്ള വിജ്ഞാപനമാണ് കേന്ദ്രം ഇറക്കിയിരിക്കുന്നത് എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ആഗസ്റ്റ് മാസം അവസാനത്തോടുകൂടി ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനമിറക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. നിലവില്‍ കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേയുണ്ട്. പുതിയ തീരുമാനം വരുന്നതുവരെ വിജ്ഞാപനം ബാധകമല്ല. 


കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പനിയന്ത്രണ വിജ്ഞാപനത്തിനെതിരെ രാജ്യം മുഴുവന്‍ ശക്തമായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം മുതലെടുത്ത് വര്‍ഗ്ഗീയ ആക്രമണങ്ങളും നടന്നിരുന്നു. സുപ്രീം കോടതി ഇടപെട്ട് വിജ്ഞാപനം റദ്ദാക്കിയാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും എന്നതാണ് ബോധമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ വിജ്ഞാപനത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍