ദേശീയം

ഡ്യൂട്ടിക്കിടയില്‍ മൊബൈല്‍ ഉപയോഗിച്ചതിന് ശാസിച്ചു; മേജറിനെ ജവാന്‍ വെടിവെച്ച് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ജമ്മു: ജോലിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ശാസിച്ചതിന്റെ പേരില്‍ ജമ്മുകശ്മീരിലെ ഉറി മേഖലയില്‍ ജവാന്‍ മേജറിനെ വെടിവെച്ച് കൊലപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്‌ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രകോപിതനായ ജവാന്‍ അഞ്ച് തവണയാണ് മേജറിന് നേര്‍ക്ക് നിറയൊഴിച്ചത്. 

മേജര്‍ ശിഖര്‍ താപ്പയാണ് കൊല്ലപ്പെട്ടത്. ജോലിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് പറഞ്ഞ് മേജര്‍ ജവാനെ ഭീഷണിപ്പെടുത്തിയിരുന്നു. മേജറിന് നേരെ വെടിയുതിര്‍ത്ത ജവാനെ കുറിച്ചുള്ള വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. 

ജവാനില്‍ നിന്നും മേജര്‍ മൈബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്ക് ഇടയില്‍ ഫോണ്‍ താഴേ വീണ് പൊട്ടി. ഇതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും, കൈവശമുണ്ടായിരുന്ന എകെ-47 തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ