ദേശീയം

നാഗാലാന്റ് മുഖ്യമന്ത്രിയെ പുറത്താക്കി; മുന്‍മുഖ്യമന്ത്രി അധികാരത്തിലെത്തി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: നാടകീയ നിമിഷങ്ങള്‍ക്ക് ശേഷം നാഗാലാന്റ് മുഖ്യമന്ത്രി ഷുര്‍ ഹോസ്‌ലീ ലീസീറ്റ്‌സുവിനെ ഗവര്‍ണര്‍ പുറത്താക്കി. മുന്‍മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ്ങിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഷുര്‍ ഹോസ്‌ലീ വിശ്വാസ വോട്ടെടുപ്പിന് ഹാജരാകാത്തതിനെത്തുടര്‍ന്നാണ് സെലിയാങ്ങിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. വൈകിട്ട് മൂന്നിന് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ജൂലൈ 21ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണ്ണര്‍ സെലിയാങ്ങിനോട് ആവശ്യപ്പെട്ടു.

നാഗാലാന്റിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന സെലിയാങ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്താണ് വിശ്വാസ വോട്ടിലേക്ക് നയിച്ചത്. 
സാമാജികര്‍ തനിക്കൊപ്പമാണെന്നും ഷുര്‍ഹോസ്‌ലീ ലീസീറ്റ്‌സു രാജിവെച്ച് താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരുന്നു. 

വിമതരാണെന്ന് കണ്ടെത്തി ആറു മന്ത്രിമാരില്‍ നാലു പേരെയും 12 നിയമസഭാസാമാജികരെയും മുഖ്യമന്ത്രി ലീസീറ്റ്‌സു സസ്‌പെന്റ് ചെയ്തിരുന്നു. 
സെലിയാങ്ങിന്റെ അവകാശവാദതെത തുടര്‍ന്ന് വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ ലീസീറ്റ്‌സുവിനോട് ആവശ്യപ്പെട്ടപ്പട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ലിസ്റ്റിനു ചെയ്തത്. ഗവര്‍ണ്ണര്‍ തീരുമാനമെടുക്കട്ടെയെന്നായിരുന്നു കോടതി നിലപാട്. അതോടെ വിശ്വാസ വോട്ടെടുപ്പ് നലടത്താന്‍ ഗവര്‍ണ്ണര്‍ സ്പീക്കറോട് ആവശ്യപ്പെടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം