ദേശീയം

സാമ്പത്തിക ക്രമക്കേട്: ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  ചോദ്യം ചെയ്യാന്‍ നേരിട്ട് ഹാജരാകാന്‍ ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 23ന് മുംബൈയില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ഐപില്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഷെയര്‍ മൂല്യം കുറച്ചുകാണിച്ചെന്നും ഇതുമൂലം വിദേശനാണ്യവിനിമയ ഇനത്തില്‍ 73.6 കോടി നഷ്ടമുണ്ടായെന്നുമാണ് കേസ്. ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി, നടിയും സുഹൃത്തുമായ ജൂഹി ചൗള എന്നിവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഷാരൂഖിനൊപ്പം ടീമിന്റെ സഹഉടമകളാണ് ജൂഹി ചൗളയും ഭര്‍ത്താവായ ജെയ് മെഹ്ത്തയും.

അതേസമയം എന്‍ഫോഴ്‌സ് ഡയറക്ടറ്റേ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും താരം തന്റെ ഭാഗം വിശദീകരിക്കാന്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹത്തിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. 2011ല്‍ വിദേശത്തുനിന്നും കള്ളപ്പണം ലഭിച്ചെന്ന പരാതിയില്‍ ഷാരുഖിനെ ചോദ്യം ചെയ്തിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി