ദേശീയം

മനുഷ്യര്‍ക്കു കഴിക്കാന്‍ പറ്റാത്ത ഭക്ഷണമാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേ യാത്രാക്കാര്‍ക്കു നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു സിഎജി റിപ്പോര്‍ട്ട്. ട്രെയിനുകളിലും സ്‌റ്റേഷനുകളിലുമായി നടത്തിയ പരിശോധനയിലാണ് മനുഷ്യര്‍ക്കു കഴിക്കാന്‍ പറ്റാത്ത രീതിയിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 

കഴിക്കാന്‍ അനുയോജ്യമല്ലാത്ത ഭക്ഷണ വസ്തുക്കള്‍, വൃത്തിയില്ലാത്ത അന്തരീക്ഷം, മലിനമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, അനധികൃത ബ്രാന്‍ഡുകളുടെ കുടിവെള്ളം തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങളാണ് സിഎജി കണ്ടെത്തിയത്.

ട്രെയിനുകളിലെയും ഇവയില്‍ ഭക്ഷണം നല്‍കുന്ന കാറ്ററിങ് യൂണിറ്റുകളിലെയും ശുചിത്വമില്ലായ്മയും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ല്‍വേ പൈപ്പില്‍ നിന്നെടുക്കുന്ന ശുചിത്വമില്ലാത്ത വെള്ളംകൊണ്ടാണ് കുടിക്കാന്‍ ആവശ്യമായ പാനീയങ്ങളുണ്ടാക്കുന്നത്. കാറ്ററിങ് യൂണിറ്റിലെ ഭക്ഷണങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്ന പാത്രങ്ങളിലെല്ലാം വൃത്തിയില്ലാത്ത സാഹചര്യത്തില്‍ തുറന്നു വെച്ചിരിക്കുന്നതായും സിഎജി കണ്ടെത്തി. 74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലുമായി സിഎജിയും റെയില്‍വേയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി