ദേശീയം

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് പേഴ്‌സിലാക്കി; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വീട്ടിലുണ്ടായ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. തന്നെ ഉപേക്ഷിച്ച് ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. 

ജനനേന്ദ്രിയവും പേഴ്‌സിലാക്കി സ്വന്തം വീട്ടിലേക്ക് പോകവെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 14 വര്‍ഷം മുന്‍പാണ് വ്യത്യസ്ത സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികളായ സരസുവും, ജഗദീഷും വിവാഹിതരാകുന്നത്. ഇവര്‍ക്ക് നാല് കുട്ടികളുണ്ട്. എന്നാല്‍ അടുത്തിടെയായി ഇവര്‍ ഭിന്നതയിലാവുകയും, കഴിഞ്ഞ ഒരു വര്‍ഷമായി സരസു ഭര്‍ത്താവില്‍ നിന്നും അകന്ന് മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയുമാണ്. 

മകന്റെ ജന്മദിനത്തില്‍ പങ്കെടുക്കുന്നതിനായാണ് സരസു ഭര്‍ത്താവിന്റേയും മക്കളുടേയും അടുത്തേക്ക് തിരിച്ചുവന്നത്. അന്ന് രാത്രി അവിടെ തങ്ങുകയും ചെയ്തു. എന്നാല്‍ രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് വഴക്കുണ്ടാക്കുകയും, മറ്റൊരു യുവതിയെ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് പറയുകയുമായിരുന്നു. 

തുടര്‍ന്ന് ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍ സരസു ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. വെല്ലൂരില്‍ നടത്തിയ ശസ്ത്രക്രീയയില്‍ ജഗദീഷന്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി