ദേശീയം

രാജ്യസഭയിലേക്കിനി യച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് പിബി തീരുമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് മല്‍സരിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനം. തീരുമാനം തിങ്കളാഴ്ച നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചയാവുമെന്നും സൂചനയുണ്ട്. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന് ബംഗാള്‍ ഘടകം സിസിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.

നേരത്തെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന പാര്‍ട്ടി നയം ജനറല്‍ സെക്രട്ടറി പദവിയിലിരുന്ന് മറികടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കേണ്ട ഉത്തരവാദിത്വം തനിക്കാണ്. അതിനാല്‍ വീണ്ടും മത്സരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് 18നാണ് യെച്ചൂരിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നത്. 

എന്നാല്‍ ഈ ചട്ടം യെച്ചൂരിയുടെ കാര്യത്തില്‍ ബാധകമല്ലെന്നാണ് ബംഗാള്‍ ഘടകത്തിന്റെ വാദം. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ഇടപാടുകള്‍ വേണ്ടെന്ന പാര്‍ട്ടിയുടെ അടവുനയത്തില്‍നിന്നു മാറേണ്ടതില്ലെന്നാണു കേരളത്തിന്റെ പിന്തുണയുള്ള കാരാട്ട് പക്ഷത്തിന്റെ ഉറച്ച നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി