ദേശീയം

സഭാ നടപടികള്‍ തടസപ്പെടുത്തി; കൊടിക്കുന്നിലിനും രാഘവനുമുള്‍പ്പടെ 6 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ അലങ്കോലപ്പെടുത്തിയതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാര്‍ ഉള്‍പ്പടെ ആറ് കോണ്‍ഗ്രസ് എംപിമാരെ അഞ്ച് ദിവസത്തേക്ക് സ്പീക്കര്‍ സുമിത്രാ മഹാജന്‍ സസ്‌പെന്റ് ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എംകെ രാഘന്‍, ഗൗരവ് ഗഗോയി,ആദിര്‍രാജന്‍ ചൗധരി, രണ്‍ജി രാജന്‍, സുഷ്മിതാ ദേവ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ദളിത് ആക്രമണം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതും സഭയിലെ രേഖകള്‍ കീറിയെറിഞ്ഞതിനെയും തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്യാനുള്ള  തീരുമാനം. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ എംപിമാരെ സസ്‌പെന്റ് ചെയ്യണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രിയും സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ മെഡിക്കല്‍ കോഴ അഴിമതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെസി വേണുഗോപാലും എംബി രാജേഷും നോട്ടീസ് നല്‍കിയെങ്കിലും ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ നുമതി  നല്‍കിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു