ദേശീയം

ജെഡിയുവില്‍ ഭിന്നത; ശരദ് യാദവ് യോഗം വിളിച്ചു, വീരേന്ദ്ര കുമാറും പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിന്റെ നീക്കത്തിനെതിരെ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ജെഡിയുവില്‍ ഭിന്നത രൂക്ഷമാകുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ശരദ് യാദവ് ജെഡിയു നേതാക്കളുടെ യോഗം വിളിച്ചു. 

എം.പി.വീരേന്ദ്ര കുമാറും യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ശരദ് യാദവ് ജെഡിയു നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. അതിനിടെ ലാലു പ്രസാദ് യാദവിനെ വിമര്‍ശിച്ച് ജെഡിയുവിലെ ഒരു വിഭാഗം രംഗത്തെത്തി. കാര്യങ്ങളെ വളച്ചൊടിക്കുന്നത് ലാലുവിന്റെ ശീലമാണെന്നായിരുന്നു ജെഡിയു നേതാവ് ലല്ലന്‍ സിങ്ങിന്റെ പ്രതികരണം. 

നിതീഷ് കുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി വിരേന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ എന്ത് വിലകൊടുത്തും പോരാടുമെന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ