ദേശീയം

 ആദ്യ മനശാസ്ത്രജ്ഞന്‍ ശ്രീകൃഷ്ണനെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഇന്ത്യന്‍ മനശാസ്ത്ര ചരിത്രം ആരംഭിക്കുന്നത് മഹാഭാരതത്തില്‍ അര്‍ജുനന് ശ്രീകൃഷ്ണന്‍ കൗണ്‍സിലിങ് നടത്തിയതോടെയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. കെ.കെ അഗര്‍വാള്‍.മഹാഭാരതത്തില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട് എന്നാണ് അഗര്‍വാള്‍ പറയുന്നത്. 

ഇക്വഡോര്‍ ലൈന്‍ മാസികയുടെ പുതിയ ലക്കത്തിലാണ് മഹാഭാരത്തില്‍ മനശാസ്ത്രത്തെക്കുറിച്ചുള്ള എല്ലാ വവിരങ്ങളും ഉണ്ടെന്നും കൃഷ്ണനാണ് ആദ്യത്തെ വിജയിച്ച കൗണ്‍സിലര്‍ എന്നും കെകെ അഗര്‍വാള്‍ എഴുതിയിരിക്കുന്നത്. 

ഇന്ത്യല്‍ മസശാസ്ത്രജ്ഞരും വിദഗ്ധരും ഇല്ലായിരുന്നപ്പോള്‍ പുരാതന ഇന്ത്യയിലെ ആളുകള്‍ ആശ്രയിച്ചിരുന്നത് മഹാഭാരത്തെ ആയിരുന്നുവെന്നും അഗര്‍വാള്‍ എഴുതുന്നു. 

വേദകാലത്തെ ആളുകള്‍ക്ക് വിഷാദസംഹാരികളെ കുറിച്ച് അറിയില്ലായിരുന്നു,എന്നാല്‍ പുഴയൊഴുകുന്നതും കാടുകളും മാനുകളും മയിലുകളുമെല്ലാം ഇവരെ സങ്കടങ്ങളില്‍ നിന്ന് അകലുന്നതില്‍ സഹായിച്ചിരുന്നിരിക്കാം. ഇപ്പോഴത്തെ കാലത്ത് ധാരാളം മരുന്നുകളും വഴികളും മാനസ്സിക രോഗങ്ങളെ ചെറുക്കാന്‍ ുണ്ടെന്നും അഗര്‍വാള്‍ പറയുന്നു. 

ദേഷ്യം നിയന്ത്രിക്കാനുള്ള വേദ വഴി  ശിവന്‍ കാണിച്ചുതന്നിട്ടുണ്ട്. ദേഷ്യം വരുമ്പോള്‍ ദേഷ്യം നിങ്ങളുടെ തൊണ്ടയില്‍ത്തന്നെ പിടിച്ചുനിര്‍ത്തുക,കുറച്ചുകഴിഞ്ഞതിന് ശേഷം അതിനെക്കുറിച്ച് സമാധാനമായി ചിന്തിക്കുക, അദ്ദേഹം എഴുതുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു