ദേശീയം

ദയാ ഹര്‍ജികള്‍ തീരുമാനമാകുന്നത് വരെ കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിലേറ്റില്ല: പാക്കിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: ദയാ ഹര്‍ജികള്‍ തീരുമാനമാകാതെ കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിലേറ്റില്ലെന്ന് പാക്കിസ്ഥാന്‍. ആദ്യം സൈനിക മേധാവി, പ്രസിഡന്റ് എന്നിവര്‍ക്കു നല്‍കുന്ന ദയാ ഹര്‍ജിയില്‍ തീരുമാനമാതെ കുല്‍ഭൂഷണെ തൂക്കിലേറ്റില്ലെന്ന് പാക്ക് വിദേശ കാര്യ വക്താവ് നഫീസ് സക്കരിയ വ്യക്തമാക്കി.

ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച് പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിലേറ്റാന്‍ വിധിച്ചിരുന്നു. പിന്നീട് ഹേഗിലുള്ള രാജ്യാന്തര കോടതി കേസില്‍ ഇടപെടുകയും ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്യുകയുമായിരുന്നു. 

അതേസമയം, രാജ്യാന്തര കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ആവര്‍ത്തിച്ച സക്കരിയ മാധ്യമങ്ങളെ ഉപയോഗിച്ച് തെറ്റായ ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്നും ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു