ദേശീയം

രാമചന്ദ്ര ഗുഹ ബിസിസിഐയില്‍നിന്ന് രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഇടക്കാല ഭരണസമിതിയില്‍ നിന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ രാമചന്ദ്ര ഗുഹ ആവശ്യപ്പെട്ടു. അപേക്ഷ ജൂലൈ 14ന് കോടതി പരിഗണിക്കും. 

ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ലോധ പാനല്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുമായി സുപ്രീംകോടതി നിയമിച്ച നാലംഗ സമിതിയിലെ അംഗമാണ് രാമചന്ദ്ര ഗുഹ. മുന്‍ സിഎജി വിനോദ് റായ് ചെയര്‍മാനായുള്ള സമിതിയില്‍ ഗുഹയെ കൂടാതെ സാമ്പത്തിക വിദഗ്ധന്‍ വിക്രം ലിമെയ്, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ദിയാന എഡുല്‍ജി എന്നിവരാണ് അംഗങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ