ദേശീയം

ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം വിജയകരം; ഇന്ത്യന്‍ നിര്‍മിത ക്രയോജനിക് എഞ്ചിനുപയോഗിച്ചു എസ്ആര്‍ഒ പുതിയ ചരിത്രം രചിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ക്രയോജനിക്ക് എഞ്ചിനുപയോഗിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം വിജയകരം. ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേപണ വാഹനമാണ് ജിഎസ്എല്‍വി മാര്‍ക്ക് 3.

ഭാരം കൂടിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ് 19 നെയാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഡി-1 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വൈകുന്നേരം 5.28നാണ് വിക്ഷേപണം നടന്നത്.

3,136 കിലോഗ്രാമാണ് ജിസാറ്റ് 19 ഉപഗ്രഹത്തിന്റെ ഭാരം. വിക്ഷേപണം വിജയകരമായതോടെ ഇന്ത്യന്‍ മണ്ണില്‍ നിന്നും ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കുക എന്ന ഐഎസ്ആര്‍ഒ ദൗത്യത്തിന് കൂടുതല്‍ പ്രതീക്ഷയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി