ദേശീയം

നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി രക്ഷിക്കും; സുഷമയുടെ വാക്കാണ്‌ !

സമകാലിക മലയാളം ഡെസ്ക്

മോദി മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി ഏതന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരും പറയുക വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരായിരിക്കും. സമൂഹ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന മോദിയുടെ നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ചാണ് സുഷമ ജനങ്ങളെയാകെ കയ്യിലെടുത്തത്. 

ഔപചാരികളെല്ലാം മറികടന്ന് ട്വിറ്ററിലൂടെ തന്റെ ശ്രദ്ധയിലെത്തുന്ന പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമെല്ലാം സുഷമ മറുപടി നല്‍കി. വിദേശത്ത് കുടിങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തുന്നതിനായി സുഷമയുടെ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ കയ്യടി നേടി. 

തോക്കിന്‍ മുനയില്‍ നിന്നും വിവാഹം കഴിക്കേണ്ടി വന്ന യുവതിയെ പാക്കിസ്ഥാനില്‍ നിന്നും രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നെന്നു മാത്രമല്ല, അവളെ ചേര്‍ത്തു നിര്‍ത്തി സമാധാനിപ്പിക്കാനും സുഷമ തയ്യാറായി.

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ധൈര്യം നല്‍കുന്നതാണ് സുഷമയുടെ കീഴിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഇപ്പോഴിത, നിങ്ങള്‍ ചൊവ്വയില്‍ അകപ്പെട്ടാലും രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി എത്തുമെന്ന ഉറപ്പാണ് സുഷമ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത്. 

ചൊവ്വയില്‍ കുടുങ്ങിയെന്ന സുഷമയ്ക്ക് ട്വീറ്റ് ചെയ്ത വ്യക്തിക്കായിരുന്നു സുഷമയുടെ മറുപടി. താന്‍ ചൊവ്വയില്‍ കുടുങ്ങി. 987 ദിവസം മുന്‍പ് അയച്ച ഭക്ഷണം തീരാറായി. എപ്പോഴാണ് മംഗള്‍യാന്‍-2 അയക്കുന്നതെന്നായിരുന്നു കരണ്‍ സൈനി എന്നായളുടെ ചോദ്യം.
 

സുഷമയുടെ ട്വീറ്റിന് കൗതുകം നിറഞ്ഞ മറുപടിയാണ് ട്വിറ്ററില്‍ നിറയുന്നത്. കോണ്‍ഗ്രസിനേയും, ആം ആദ്മി പാര്‍ട്ടിയേയും, ത്രിണമൂല്‍ കോണ്‍ഗ്രസിനേയും തങ്ങള്‍ ചൊവ്വയിലേക്ക് കയറ്റി അയയ്ക്കും, അവരെയൊന്നും തിരിച്ചു കൊണ്ടുവരരുത് എന്നായിരുന്നു ഒരു കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ