ദേശീയം

അനുമതി നിഷേധിച്ചിട്ടും രാഹുല്‍ ഗാന്ധി കര്‍ഷകര്‍ കൊല്ലപ്പെട്ട ഗ്രാമത്തിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പൊലീസ് വെടിവയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട മന്ദ്‌സോര്‍ ഗ്രാമം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍  ഗാന്ധി മധ്യപ്രദേശ് അതിര്‍ത്തിയായ നിംഭോറയിലെത്തി. മന്ദ്‌സോര്‍ പൊലീസ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചെങ്കിലും പിന്മാറാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല.

രാജസ്ഥാനിലൂടെ റോഡ് വഴിയാണ് രാഹുല്‍ മധ്യപ്രദേശിലേക്ക് കടന്നത്.കര്‍ഷകരുടെ കുടുംബങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് രാഹുല്‍ തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

പോലീസ് വെടിവെയ്പ്പില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് അപലപിച്ചിരുന്നു. അതേസമയം കര്‍ഷകരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്. കര്‍ഷകരുടെ പ്രക്ഷോഭം നിയന്ത്രണാതീതമായപ്പോള്‍ വെടിവെച്ചെന്നാണ് അധികൃതര്‍ പറയുന്നത് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെയ്ക്കണമെന്ന് മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.

വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കമെന്ന ആവശ്യവുമായാണ് ജൂണ്‍ ഒന്നു മുതല്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിവരുന്നത്. പ്രക്ഷോഭം രൂക്ഷമായതോടെ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത