ദേശീയം

മൊമോസ് പ്രേമികളും ഞെട്ടേണ്ടി വന്നേക്കും; മെമോസ് നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ബീഫ് പ്രേമികള്‍ ഞെട്ടിയതിന് പിന്നാലെ മൊമോസ് പ്രേമികളും ഉടനെ ഞെട്ടേണ്ടി വന്നേക്കും. മോമൊസും നിരോധിക്കണമെന്നാണ് ഒരു ബിജെപി നേതാവ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതിലടങ്ങിയിരിക്കുന്ന അജിനാമോട്ടോ ആരോഗ്യത്തെ ദേശകരമായി ബാധിക്കുമെന്നാണ് ജമ്മുകശ്മീരില്‍ നിന്നുമുള്ള ബിജെപി നേതാവ് രമേശ് അറോറയുടെ വാദം. ഓര്‍മ കുറവ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വരുന്നതിന് പുറമെ അജിനാമോട്ടോ അടങ്ങിയ ഭക്ഷണം രണ്ട് വര്‍ഷത്തോളം കഴിക്കുകയാണെങ്കില്‍ ക്യാന്‍സര്‍ വരും. റോഡരികില്‍ ലഭിക്കുന്ന വിലകുറഞ്ഞ ഭക്ഷണങ്ങള്‍ നിരോധിക്കുന്നതിനായി ക്യാംപെയ്ന്‍ നടത്തുകയാണ് ഈ ബിജെപി നേതാവ്. 

കുടലിലെ ക്യാന്‍സറിന് മെമോസ് കാരണമാകുമെന്നും ബിജെപി എംഎല്‍എ പറയുന്നു. ജമ്മുകശ്മീരില്‍ എങ്കിലും മൊമോസിന് നിരോധനം കൊണ്ടുവരികയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി