ദേശീയം

അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അലങ്കാര മത്സ്യം വളര്‍ത്തല്‍, പ്രദര്‍ശനം, വിപണനം എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 158 ഇനം മത്സ്യങ്ങളാണ് നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

അലങ്കാരമത്സ്യങ്ങളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും ഇത് ലംഘിക്കുന്നത് കുറ്റകരമാണെന്നും ഉത്തരവില്‍ പറയുന്നു. മീനുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ പരിപാലനത്തിനും വേണ്ടിയാണ്  പുതിയ ഉത്തരവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ട മീനുകളെ പിടിക്കാനോ ചില്ലുഭരണികളില്‍ സൂക്ഷിക്കാനോ പ്രദര്‍ശന മേളകളില്‍ കൊണ്ടുവരുന്നതിനും വിലക്കുണ്ട്

അലങ്കാരമത്സ്യങ്ങള്‍ വില്‍ക്കുന്ന കടയില്‍ മറ്റ് ജീവജാലങ്ങളെ വില്‍ക്കരുതെന്നും പ്രദര്‍ശനത്തിനായി അക്വേറിയങ്ങള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശമുണ്ട്. കൂടാതെ അക്വേറിയങ്ങള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാരുടെയും സഹായികുളുടെ സേവനം അനിവാര്യമാണെന്നും ഉത്തരവിലുണ്ട്.

വീടുകളില്‍ സൂക്ഷിക്കുന്ന അലങ്കാരമത്സ്യങ്ങള്‍ക്ക് തത്കാലം ഉത്തരവ് ബാധകമാവില്ല. എന്നാല്‍ സ്ഫടികഭരണികളില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടാകില്ല. അലങ്കാരമത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കവെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത