ദേശീയം

ആദായനികുതി റിട്ടേണിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി: പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ നിര്‍ബന്ധിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. ആദായനികുതി റിട്ടേണിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമില്ലെന്നും പാന്‍കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ആദായനികുതി നിയമത്തിലെ ഭരണഘടനാസാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ കാര്‍ഡ് വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുന്നതിന് പുതിയ പദ്ധതി രൂപീകരിക്കണമെന്നും കോടതി.  നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് പാന്‍കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാതെ തന്നെ ആദായനികുതി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. 

ഹര്‍ജിയില്‍ വാദം കേട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. ജൂലൈ ഒന്നിന് മുമ്പായി പാന്‍കാര്‍ഡ് ആധാര്‍കാര്‍ഡുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകുമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. 

ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് മെയ് 4ന് ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്