ദേശീയം

കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. മധ്യപ്രദേശ് സമാധാനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്താന്‍ അനശ്ചിതകാല നിരാഹാരസമരം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ശനിയാഴ്ച രാവിലെ 11 മണിമുതല്‍ ദസ്സറ മൈതാനിയില്‍ നിരാഹാരം ആരംഭിക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അപ്പോള്‍ നേരിട്ട് വന്ന് സംസാരിക്കാം. ഏത്  തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണ്. പ്രശ്‌നം അവസാനിക്കും വരെ തന്റെ നിരാഹാരം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകസമരത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും അനുരജ്ഞന ശ്രമം നടക്കുന്നത്. അഞ്ച് കര്‍ഷകര്‍ മരിച്ചിട്ടും മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. 

കര്‍ഷകര്‍ക്കായി നിരവധി നല്ലകാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് ഇപ്പോഴത്തെതെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്