ദേശീയം

മധ്യപ്രദേശിന് ഐക്യദാര്‍ഢ്യമായി പഞ്ചാബിലെ കര്‍ഷകരും സമരത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

പഞ്ചാബ്: പഴങ്ങളുടെയും പച്ചക്കറികളുടെയും താങ്ങുവില കൂട്ടണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യമായി പഞ്ചാബിലെ കര്‍ഷകരും. പഞ്ചാബിലെ ഏഴ് കര്‍ഷക ട്രേഡ് യൂണിയനുകള്‍ പ്രതിഷേധ സമരവുമായെത്തുന്നുണ്ട്.

അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത പോലീസ് നടപടികള്‍ക്ക് നേരെ കടുത്ത പ്രതിഷേധമാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് നീതി ലഭിക്കണം, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ജൂണ്‍ 12നാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ സംഘടനകള്‍ മോഗയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തിലാണ് സംഘടനകള്‍ മധ്യപ്രദേശിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കര്‍ഷകരുടെ നേര്‍ക്ക് വെടിയുതിര്‍ത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇവര്‍ പഞ്ചാബ് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു