ദേശീയം

യേശു ക്രിസ്തുവിനെ രാക്ഷസനാക്കി ഗുജറാത്തിലെ പാഠപുസ്തകം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ ഒന്‍പതാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തില്‍ യേശുക്രിസ്തുവിനെ രാക്ഷസാനാക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടി വിവാദമാകുന്നു. ഗുജറാത്ത് സ്റ്റേറ്റ് സ്‌കൂള്‍ ടെക്സ്റ്റ് ബുക്ക് ബോര്‍ഡാണ് പുസ്തകം പുറത്തിറക്കിയത്. 

ഭാരതീയ സംസ്‌കൃതിയില്‍ ഗുരുശിഷ്യ ബന്ധം എന്ന ഭാഗത്താണ് വിവാദ പരാമര്‍ശം. വിവാദപരാമര്‍ശം പിന്‍വലിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം ബോധപൂര്‍വം നടത്തിയതാണെന്നും നന്നായി ആലോചിച്ച ശേഷമാണ് പാഠപുസ്തകത്തില്‍ യേശുവിനെ വികലമായി ചിത്രീകരിച്ചിരിക്കുന്നതെന്നും സംഘടനകള്‍ ആരോപിക്കുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം പുസ്തകത്തില്‍ യേശുവിനെ വികലമായി ചിത്രീകരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അച്ചടിപിശകിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിക്കാന്‍ ഇടയായതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ