ദേശീയം

66 ഇനങ്ങളില്‍ ചരക്കുസേവന നികുതി കുറച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലില്‍ 66 ഇനങ്ങളുടെ ചരക്കു സേവന നികുതി കുറയ്ക്കാന്‍ തീരുമാനമായി.നൂറ് രൂപയ്ക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് ചരക്കുസേവന നികുതി 18ശതമാനമായി കുറച്ചു. ലോട്ടറിയുടെ നികുതി സംബന്ധിച്ച് ഇന്ന ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല.

നികുതി പുനഃപരിശോധിക്കാന്‍ 133 ഇനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിനു മുന്നിലെത്തിയിരുന്നത്. പരിശോധനകള്‍ക്ക് ശേഷം 66 ഇനങ്ങളുടെ നികുതി കൗണ്‍സില്‍ കുറച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു. കശുവണ്ടി, കയര്‍ എന്നിവയുടെ നികുതി 12 ല്‍ നിന്ന് അഞ്ചാക്കി കുറച്ചു.

ഇന്‍സുലിെന്റ നികുതി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. സ്‌കൂള്‍ ബാഗുകള്‍ക്ക് 28  ശതമാനവും ക്ംപ്യൂട്ടര്‍ പ്രിന്ററുകള്‍ക്ക് 18 ശതമാനവും നികുതി നിശ്ചയിച്ചു. എന്നാല്‍ സാനിറ്ററി നാപ്കിനുകള്‍ക്കും ടെലകോമിനും നികുതിയില്‍ മാറ്റമില്ല. 

കൗണ്‍സിലിെന്റ അടുത്ത യോഗം വരുന്ന ഞായറാഴ്ച ചേരുമെന്നും മന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ