ദേശീയം

സംഘര്‍ഷ മേഖലകളില്‍ സ്ത്രീകളെ നേരിടാന്‍ ഇനി വനിതാ സൈനീകര്‍

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: വനിതാ സൈനീകരെ മിലിറ്ററി പൊലീസ് ജവാന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിലെ വിവിധ മേഖലകളിലേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് മിലിറ്ററി പൊലീസിലേക്ക് വനിതാ സൈനീകരെ ഉള്‍പ്പെടുത്തുന്നത്. 

ഇതുവരെ സൈന്യത്തിലെ മെഡിക്കല്‍, ലീഗല്‍, എഞ്ചിനിയറിംഗ് മേഖലകളിലേക്ക് മാത്രമാണ് വനിതകളെ റിക്രൂട്ട് ചെയ്തിരുന്നത്. പുതിയ തീരുമാനത്തോടെ ഇനി കശ്മീര്‍ ഉള്‍പ്പെടെയുള്ള സംഘര്‍ഷ മേഖലകളില്‍ പ്രതിഷേധവുമായെത്തുന്ന സ്ത്രീകളെ നേരിടാന്‍ ഇനി വനിതാ സൈനീകരുണ്ടാകും. 

സംഘര്‍ഷ മേഖലകളിലേക്ക് വനിതാ സൈനീകരെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിപില്‍ റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ വനിതാ സൈനീകരെ സംഘര്‍ഷ മേഖലകളിലേക്ക് ഇറക്കിയ ജര്‍മ്മനി,  ഓസ്ട്രിയ, കാനഡ, അമേരിക്ക,ബ്രിട്ടന്‍,ഡെന്‍മാര്‍ക്ക്,ഫിന്‍ലാന്‍ഡ്,ഫ്രാന്‍സ്,നോര്‍വേ എന്നീ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ